കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ആര്‍എസ്എസ് കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ബുദ്ധിശൂന്യരായതു കൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവരമില്ലാത്തവരെ പിടിച്ച കെപിസിസി പ്രസിഡണ്ട് ആക്കിയാല്‍ ഇങ്ങനെയിരിക്കുമെന്നും വോട്ട് കച്ചവടം നടത്തുന്നത് കോണ്‍ഗ്രസാണെന്നും എംഎം മണി ആരോപിച്ചു. അരിയാഹാരം കഴിക്കുന്ന ആരും ഈ ആരോപണം വിശ്വസിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post