കൊച്ചി: പ്രവാസികളുടെ വേദനയും ചെറിയ സന്തോഷങ്ങളും സോഷ്യല്‍മീഡിയ എപ്പോഴും കൊണ്ടാടാറുണ്ട്. ദുഃഖമാണെങ്കില്‍ അത് സന്തോഷം നിറയും വരെ കാത്തിരിക്കാനും മീഡിയകള്‍ കാത്തിരിക്കാറുണ്ട്. അവരുടെ നിസാര സന്തോഷം പോലും മനം വല്ലാതെ നിറയ്ക്കുന്ന ഒന്നാണ്. അത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ക്ക് കൊണ്ടാടാന്‍ ഒരു പ്രവാസിയുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങള്‍ എത്തിയിരിക്കുകയാണ്.
അവിചാരിതമായി വീട്ടിലേക്ക് കടന്നുവന്ന പ്രവാസിയായ അച്ഛനെ കണ്ട് അമ്പരന്ന് നില്‍ക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്ന മൂന്ന് മക്കളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ആദ്യം അമ്പരപ്പ് നിറഞ്ഞുവെങ്കിലും ശേഷമുള്ള പ്രകടനങ്ങളാണ് മനസും കണ്ണും ഒരു പോലെ നിറയ്ക്കുന്നത്. പാല്‍ക്കുപ്പിയുമായി എത്തിയ ഇളയവള്‍ക്ക് അച്ഛനെക്കണ്ട സന്തോഷത്തില്‍ ചിരിയടക്കാനായില്ല. പാല്‍ക്കുപ്പിയുമായി സെറ്റിയില്ക്കിടന്ന് ചിരിയോട് ചിരി.
ഇടയ്ക്ക് ഒന്ന് അച്ഛനെ നോക്കും മുഖം പൊത്തി വീണ്ടും ചിരിക്കും. ഇങ്ങനെ പലകുറി ആവര്‍ത്തിച്ചു. പിന്നാലെ എത്തിയ മൂത്തമകനാകട്ടെ ഷോക്കേറ്റപോലെ ഒറ്റ നില്‍പ്പാണ്. അവന്റെ അമ്പരപ്പ് മുഖത്ത് നിന്നും വ്യക്തം. കാരണം വായ തുറന്നിരിക്കുകയായിരുന്നു. ഒടുവില്‍ രണ്ടാമത്തെ മകള്‍ വന്നതോടെയാണ് വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. അവള് ഓടിയെത്തി അച്ഛനെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മകള്‍ കൊണ്ട് വരവേറ്റു. ഈ സ്നേഹവീടിനെ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം നെഞ്ചിലേറ്റുകയാണ്.
Discussion about this post