വടകര: വടകരയില്‍ നടന്ന് ജനമഹായാത്രകയിലെ സ്വീകരണ ചടങ്ങില്‍ നാടകീയ രംഗങ്ങള്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ജനമഹായാത്ര നടന്നത്. പ്രസംഗത്തിന് ആമുഖമായി വേദിയിലുള്ളവരെ കെപിസിസി അധ്യക്ഷന്‍ സംബോധന ചെയുന്നതിനിടെ സദസിലെ ഒരാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്റെ പേര് പറഞ്ഞില്ലെന്ന് പെട്ടിതെറിച്ചു.
ഇതേ തുടര്‍ന്ന് ക്ഷുഭിതനായ മുല്ലപ്പള്ളി ‘ആരാ ആ വൃത്തികെട്ടവന്, ഏതാ കക്ഷി’യെന്ന് പറഞ്ഞു. തുടര്‍ന്ന് രാധാകൃഷ്ണന്റെ പേര് പറയണമെന്ന ആവശ്യപ്പെട്ട വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താണ് സംഭവസ്ഥലത്ത് നിന്ന് നീക്കിയത്. അതിവേഗം പ്രസംഗം അവസാനിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ മടങ്ങുകയും ചെയ്തു.
Discussion about this post