കലവൂര്‍: വളവനാട് കാവുങ്കല്‍ വലിയ വീട്ടില്‍ പുഷ്കരന് ഇപ്പോള്‍ പ്രായം 66 ആണ്. പക്ഷേ ഇപ്പോഴും ചങ്കിനുള്ളിലെ സ്വപ്നമാണ് സര്‍ക്കാര്‍ ജോലി. എംപ്ലോയ്മെന്റില്‍ രജിസ്ട്രേഷന് ചെയ്യുന്നത് 1972 ഒക്ടോബര്‍ 22 നാണ്. ഇതുവരെയും ആ സ്വപ്നം യാഥാര്‍ത്ഥ്യമായിട്ടില്ല.
50 വയസ് കഴിഞ്ഞാല്‍ താല്‍ക്കാലിക ജോലികള്‍ക്ക് വിളിക്കില്ലെങ്കിലും 66ാം വയസ്സിലും പ്രതീക്ഷ കളയാതെ സര്‍ക്കാര്‍ ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് പുഷ്ക്കരന്‍. എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കിക്കൊണ്ടാണ് പുഷ്ക്കരന്റെ ഈ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്.
അന്നുതൊട്ട് ഇന്നുവരെയും മുടങ്ങാതെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കി പുഷ്കരന് മടങ്ങുന്നത് സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടാണ്. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് പുഷ്കരനുള്ളത്, പൊറോട്ടാ മേക്കറായ പുഷ്കരന് ഈ പ്രായത്തിലും എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ വരുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ അത്ഭുതമാണ്.
Discussion about this post