തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ മാനിക്കാതെ എതിര്‍പ്പും പ്രതിഷേധവുമായി വരുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കമാല്‍ പാഷ. ശബരിമലയില്‍ സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ തന്ത്രിയുടെ അടുത്തേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സുപ്രീംകോടതിയുടെ വിധിയെ വക്രീകരിച്ച് ചിലര്‍ മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ശബരിമല സ്ത്രീ പ്രവേശനം പോലുള്ള വിഷയങ്ങളില്‍ ഹൈക്കോടതിയും സുപ്രീംകോടതിയുമാണ് തീരുമാനമെടുക്കുന്നത്. മന്ത്രിയോ തന്ത്രിയോ മുക്രിയോ ഒന്നുമല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്.
കോടതിക്ക് മാത്രമെ ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കോടിതി വിധി പ്രഖ്യാപിച്ച ശേഷം അത് അനുസരിക്കില്ല എന്ന കാഴ്ചപ്പാടിന്റെ അര്‍ത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു. വിധിയെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് ആള്‍ക്കൂട്ട ഭീകരതയാണെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
Discussion about this post