അടൂര്‍: എല്ലാ കൊലക്കേസിലും ബാക്കിയാകുന്ന ഒരു തെളിവ് ഉഫണ്ടാകും. ഇവിടെ ഇതാ ഇവിടെ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ…
മണിക്കൂറുകള്‍ക്കകം പ്രതിയെ കണ്ടെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചെങ്കിലും പ്രതി കള്ളം പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. എന്നാല്‍ അടിപിടിക്കിടയിലുണ്ടായ പരുക്കുകള്‍ ഇയാളെ കുടുക്കുകയായിരുന്നു.
എന്നാല്‍ ഒരു കണക്കിന് പോലീസ് വലഞ്ഞിരിക്കുകയായിരുന്നു. സംഭവത്തില്‍ നേരിട്ടുള്ള തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്ന സാഹചര്യമായിരുന്നു. അല്പം മദ്യപിക്കുമെന്നല്ലാതെ മരിച്ച ചിദാനന്ദനെക്കുറിച്ചു നാട്ടില്‍ എല്ലാവര്ക്കും പറയാനുളളത് നല്ലതു മാത്രം. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന, നന്നായി പണിയെടുത്ത് ജീവിക്കുന്ന ചെറുപ്പക്കാരന്. പിന്നെ എന്തിന് അയാളെ കൊല്ലണം. നാട്ടുകാരെപ്പോലെ പോലീസും ചിന്തിച്ചത് ഒന്നു തന്നെ..
അതിനിടയിലാണ് മരിച്ചു കിടന്നതിന്റെ തൊട്ടടുത്ത് സ്ഥിരമായി വ്യാജമദ്യ വില്പന നടക്കുന്നുവെന്ന വിവരം ലഭിച്ചത്. കൊലപാതകം നടന്നത് വൈകിട്ടായതിനാല്‍ എന്തായാലും അവിടേക്ക് പോകുന്ന ആള്ക്കാര് കണ്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് മനസിലാക്കി. ഉടന്‍ തന്നെ വില്പനക്കാരനെയും സ്ഥിരമായി മദ്യപിക്കാന്‍ പോകുന്നവരെയും പോലീസ് പൊക്കി.
അപ്പോഴാണ് നിര്‍ണായകമായ ഒരു വിവരം ലഭിച്ചത്. വൈകിട്ട് 5.30 ഓടെ ചിദാനന്ദന്റെ അടുത്ത് ഗണപ്പനെ കണ്ടു. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായി മിണ്ടാറുമില്ല. ഇതോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ധരാത്രിയോടെ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗണപ്പന്റെ വീട്ടിലെത്തി. ഉറക്കത്തിലായിരുന്ന ഗണപ്പന് ഇവരെ കണ്ടു ഇറങ്ങിവന്നു. ഒന്നും സംഭവിക്കാത്തതുപോലെയായിരുന്നു പെരുമാറ്റം. കയ്യില്‍ കണ്ട പരുക്കിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അടയ്ക്ക പറിക്കുന്നതിനിടെ സംഭവിച്ചതെന്നായിരുന്നു മറുപടി.
വീട്ടുകാരുടെ അടുത്ത് നിന്ന് അല്പം മാറ്റിനിര്‍ത്തി ദേഹത്ത് കണ്ട മാന്തിയതുപോലുള്ള പരുക്കുകളെക്കുറിച്ചു ചോദിച്ചപ്പോള്‍ കഥമാറി. താനല്ല, നാഗേഷ് എന്ന മറ്റൊരാളാണ് കൊല നടത്തിയതെന്ന് പറഞ്ഞ് അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചു. നാഗേഷ് പറഞ്ഞ സ്ഥലത്ത് ചിദാനന്ദനെ എത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. കൊല്ലപ്പെട്ട ചിദാനന്ദനു നല്ല ആരോഗ്യമുണ്ടായിരുന്നതിനാല്‍ ഒന്നില്‍ കൂടുതല്‍ പേര് കൃത്യത്തില്‍ ഉണ്ടായിരുന്നോ എന്നു പോലീസും സംശയിച്ചു. എന്നാല്‍ നാഗേഷിനെ ചോദ്യം ചെയ്തപ്പോള്‍ അതു കളവാണെന്ന് പോലീസിനു ബോധ്യമായി. പിന്നീട് നാഗേഷിന്റെ മുമ്പില്‍ ചോദ്യം ചെയ്തപ്പോള്‍ ഗണപ്പയ്ക്കു പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല
ഗണപ്പ പാട്ടത്തിനെടുത്ത അടയ്ക്ക തോട്ടത്തില്‍ നിന്നു കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുത്തു. മല്‍പിടിത്തത്തിനിടെ ദേഹത്ത് ഏറ്റ മുറിവുകളാണ് പെട്ടെന്ന് പ്രതിയെ തിരിച്ചറിയാന്‍ കാരണമായത്. ശാസ്ത്രീയ സംവിധാനങ്ങളുടെ സഹായമൊന്നുമില്ലാതെയായിരുന്നു അന്വേഷണം.
ഗണപ്പ നായിക്ക് ചിദാനന്ദന്റെ അയല്‍വാസിയും ബന്ധുവുമാണ്. ചിദാനന്ദന്റെ മുത്തച്ഛന്റെ സഹോദരന്റെ മകന്റെ മകനാണ് പ്രതി. 2007 ജനുവരിയില്‍ അച്ഛന്റെ സഹോദരന്റെ ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് 5 മാസം മുമ്പാണ് പ്രതി പുറത്തിറങ്ങിയത്. മദ്യലഹരിയും മുന്‍ വൈരാഗ്യവുമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു…
Discussion about this post