ന്യൂഡല്‍ഹി: രാജ്യത്ത് എംഎല്‍എമാര്‍ക്ക് വിലപറയുന്ന ബിജെപി പാര്‍ട്ടിയുടെ നീക്കത്തിന് പ്രധാനമന്ത്രി മറുപടി പറയണമെന്ന് കെസി വേണുഗോപാല്‍. കര്‍ണാടക സര്‍ക്കാരിനെ താഴെയിടാന്‍ മോഡിയുടെയും അമിത് ഷായുടെയും അന്യായ പ്രവര്‍ത്തനങ്ങളാണ് യെദ്യൂരപ്പയുടെ ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുറന്നടിച്ചു.
ബിജെപിയുടെ മോഹം നടക്കാന്‍ പോകില്ലെന്നും സര്‍ക്കാര്‍ ഒരിക്കലും താഴെ വീഴില്ലെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 18 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 200 കോടി രൂപയുടെ വാഗ്ദാനമാണ് ബിജെപി നടത്തുന്നത്. അതിന് പുറമെ ചില എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനമാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് കെസി വേണുഗോപാല്‍ രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post