കൊച്ചി: രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല താന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരും നിലപാട് വ്യക്തമാക്കി സിന്ധു ജോയ്. അതേസമയം നേരത്തെ എറണാകുളം മണ്ഡലത്തില്‍ ലോക്സഭയിലേക്ക് താന്‍ മത്സരിച്ചപ്പോള്‍ തോല്‍വി ഏറ്റുവാങ്ങിയത് സിപിഎമ്മിനുള്ളിലെ വിഭാഗീയത കാരണമാണെന്നും ഇനി അധികം വൈകാതെ തിരിച്ച് എത്തും എന്നുമാണ് സിന്ദുവിന്റെ പ്രതികരണം. ന്യൂസ് 18ന് നല്കിയ ഇന്റര്‍വ്യൂവില്‍ ആണ് സിന്ധു ജോയ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്.
സിന്ദു ജോയ് എസ്എഫ്ഐയിലൂടെയാണ് പൊതു രാഷ്ട്രീയ രംഗത്തെത്തുന്നത്. എസ്എഫ്ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സിന്ധു, സമര പോരാട്ടങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. നിരവധി ലാത്തി ചാര്‍ജുകള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും പാത്രമായിട്ടുള്ള സിന്ധുവിന്റെ കാല്‍മുട്ട് പോലീസിന്റെ ഗ്രനേഡ് ആക്രമണത്തില്‍ തകര്‍ന്നിരുന്നു.
വളരെ പ്രതീക്ഷയോടെ സിപിഎം ഉയര്‍ത്തി കാണിച്ചിരുന്ന സിന്ധുവിനെ ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ 2004ലും 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലും ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായി സിപിഎം മത്സരിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് ശക്തമായ ആധിപത്യമുള്ള കെവി തോമസിനോട് കടുത്ത മത്സരത്തിനൊടുവില്‍ ആയിരുന്നു പരാജയം.
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗം ആയിരുന്ന സിന്ധു, എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ക്രൗഡ് പുള്ളറായിരുന്നു സിന്ധു. യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനു ശേഷം വൈകി ആണെങ്കിലും യുവജന കമ്മീഷന് രൂപീകരിച്ചു ആദ്യ ചെയര്‍പേഴ്സണ്‍ ആയി സന്ധുവിനെ നിയമിച്ചിരുന്നു. എന്നാല്‍ പൊടുന്നനെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വെളിപ്പെടുത്താതെ യുവജന കമ്മീഷന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനവും കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് സിന്ധു പൊതു ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
വിവാഹിതയായ സിന്ധു നിലവില്‍ ഭര്‍ത്താവുമൊന്നിച്ചു വിദേശത്താണ് താമസം
Discussion about this post