പാലക്കാട്: സംസ്ഥാനത്ത് കഞ്ചാവ് വില്‍പ്പന വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 90 കിലോ കഞ്ചാവാവും 1202 ലഹരി ഗുളികകളും കഴിഞ്ഞ 39 ദിവസത്തിനുള്ളില്‍ എക്സൈസ് പിടിച്ചെടുത്തത്.
ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് തമിഴ്നാട് വഴിയാണ് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത്. കഞ്ചാവിന് പുറമെ ലഹരി ഗുളികകളും കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്. സംസ്ഥാനത്തെ അതിര്‍ത്തി ജില്ലകളിലൂടെ റോഡ് മാര്‍ഗമാ് കഞ്ചാവ് കേരളത്തിലേക്ക് ഒഴുക്കുന്നത്.
ട്രെയിനിലും ബസിലുമായി പരിശോധന കര്‍ശനമാക്കിയതോടെ ബൈക്കിലും കാറിലുമാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിക്കുന്നത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വിന്‍പ്പന നടത്തുന്നത്. അട്ടപ്പാടിയില്‍ കണ്ടെത്തിയ 408 കഞ്ചാവ് ചെടികളും നശിപ്പിച്ചു. അന്‍പതോളം പ്രതികളെയും ഈ വര്‍ഷം ഇതുവരെ എക്സൈസ് പിടികൂടി.
കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ കഴിഞ്ഞ ആഴ്ച വന്‍ കഞ്ചാവ് വേട്ട നടന്നിരുന്നു. കാറില്‍ കടത്തിയ നൂറ്റി പത്ത് കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.