പുനലൂര്‍: കാട്ടു തീ സാധ്യത മുന്പില് കണ്ട് പാലരുവി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി അധികൃതര്‍. പ്രദേശത്തെ വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കൂടി കണക്കിലെടുത്തിട്ടാണ് വിലക്കേര്‍പ്പെടുത്തിയത്. നൂല്‍വണ്ണത്തില്‍ മാത്രമാണ് വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക്.
ഇതോടെ കാണാനെത്തുന്ന സഞ്ചാരികളും നിരാശരായി മടങ്ങുന്നത് പതിവായിട്ടുണ്ട്. അതേസമയം വേനല്‍ ആകുന്നതോടെ വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്നതിന് സഞ്ചാരികളുടെ സാന്നിധ്യം തടസം സൃഷ്ടിക്കുമെന്ന് തെന്മല ഡിഎഫ്ഒ എപി സുനില്‍ബാബു പറഞ്ഞു.
മഴ ശക്തി പ്രാപിക്കുന്നതോടെ മാത്രമേ പാലരുവി ഇനി വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുകയുള്ളൂവെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. തെന്മല വനം ഡിവിഷനിലാണ് പാലരുവി ഇക്കോ ടൂറിസം കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
Discussion about this post