തൃശ്ശൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കായികതാരം ഐഎം വിജയന്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും രാഷ്ട്രീയക്കാരനാകാന്‍ തനിയ്ക്ക് താത്പര്യമില്ലെന്നും ഐഎം വിജയന്‍ വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആളായി അറിയപ്പെടാന്‍ താത്പര്യമില്ലെന്നും ഐഎം വിജയന്‍ പറഞ്ഞു. ഫുട്‌ബോളും ജോലിയും പിന്നെ സിനിമയുമായി മുന്നോട്ടു പോകാന്‍ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.