ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീസുരക്ഷക്കായി ആഭ്യന്തര പരാതി പരിഹാരസെല്‍ രൂപീകരിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പല പാര്‍ട്ടികളും മൗനം പാലിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളിടക്കം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ രൂപികരിച്ച ആഭ്യന്തര പരാതി പരിഹാരസെല്‍ രൂപികരിക്കാണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രി അയച്ച കത്തിന് ഒരു പാര്‍ട്ടി മാത്രമാണ് മറുപടി നല്‍കിയത്.
1997ലെ വൈശാഖ കേസിലാണ് സുപ്രീംകോടതി ജസ്റ്റിസ് ജെ എസ് വര്‍മ അധ്യക്ഷനായ ബഞ്ച് രാജ്യത്ത് സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാരസെല്‍ രൂപീകരിക്കണമെന്ന് ഉത്തരവിട്ടത്. സുപ്രീം കോടതിയുടെ വിധി സംബന്ധിച്ച് 2013 ല്‍ പാര്‍ലമെന്റില്‍ നിയമവും പാസാക്കി. 5 വര്‍ഷത്തിന് ശേഷം വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാഗാന്ധിയുടെ ചോദ്യത്തിനാണ് രാജ്യത്തെ പല പാര്‍ട്ടികളും മൗനം പാലിക്കുന്നത്.
Discussion about this post