തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ശില്പശാലയില് പങ്കെടുക്കാന്‍ ജര്‍മനിയിലേക്ക് പോകുന്ന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് യാത്രയയപ്പ് നല്‍കി മന്ത്രി ഇ പി ജയരാജന്‍. മന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്.
യുനെസ്‌കോയും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയും ചേര്‍ന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നീ വിഷയത്തിലാണ് ജര്‍മ്മനിയിലെ ബേണില്‍ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിക്കുന്നത്.
ജനീവയില്‍ ഐക്യരാഷ്ട്രയുടെ ദുരന്ത ലഘൂകരണ നൈപുണ്യവിഭാഗം സംഘടിപ്പിക്കുന്ന ‘യുവാക്കളും സ്ത്രീകളും ദുരന്തലഘൂകരണവും’ എന്ന വിഷയത്തില്‍ ചിന്താ ജെറോം സംസാരിക്കും. പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ യുവജനങ്ങളുടെ പങ്ക് ലോകശ്രദ്ധ ആകര്‍ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തില്‍ പങ്കെടുക്കാനുള്ള അവസരം കേരളത്തിനുണ്ടായത്.
Discussion about this post