കണ്ണൂര്‍: നിയമോളെ കാണാന്‍ ആരോഗ്യമന്ത്രി എത്തി. ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാകാതെ കഷ്ടപ്പെടുകയായിരുന്നു രണ്ടു വയസ്സുകാരി നിയശ്രീ. ഇനി നിയയും കേള്‍വിയുടെ ലോകത്ത് സജീവമായിരിക്കും. മന്ത്രി കുഞ്ഞിന് ശ്രവണ സഹായി നല്കി.
മാധ്യമങ്ങളുടെ വാര്‍ത്തകള്‍ കണ്ട് ഇന്ന് രാവിലെ നിയയുടെ വീട്ടിലെത്തുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. താത്കാലിക ഉപകരണമാണ് കുഞ്ഞിനായി നല്‍കിയിരിക്കുന്നത്. പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം നേരത്തേതിന് സമാനമായ സ്ഥിരം സംവിധാനം നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്കി. അരമണിക്കൂര്‍ കുഞ്ഞിനൊപ്പം ചെലവഴിച്ചാണ് മന്ത്രി തിരിച്ച് പോയത്.
ഉപകരണം ഘടിപ്പിച്ചതോടെ കുട്ടിയ്ക്ക് കേള്‍ക്കാനുള്ള അവസ്ഥയിലാണ്. സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കുള്ള സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്നും ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.
Discussion about this post