കൊച്ചി: കളമശ്ശേരി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ കണ്ടെയ്നര്‍ ലോറികള്‍ക്കുള്ള ടോള്‍പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്നുമുതല്‍ നാലുദിവസം അതായത് ഫെബ്രുവരി 11 വരെയാണ് ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്. ജില്ലാകളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കണ്ടെയ്നര്‍ റോഡില്‍ ടോള്‍ പിരിക്കാനുള്ള നീക്കം നാട്ടുകാര്‍ തടയുകയും പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍പിരിവ് നിര്‍ത്തിവച്ചിരുന്നു. അത് പുനരാരംഭിക്കാന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
Discussion about this post