കണ്ണൂര്‍: കഴിഞ്ഞ ദിവസം വൈറലായ വാര്‍ത്തയായിരുന്നു കുഞ്ഞു നിയക്കുട്ടിയുടെ കണ്ണീരും മാതാപിതാക്കളുടെ നെഞ്ച് പൊട്ടിയ സഹായ അഭ്യര്‍ത്ഥനയും. കേള്വിശക്തചിയില്ലാത്ത നിയശ്രീയ്ക്ക് ആകെ കൂട്ട് ശ്രവണ സഹായ ഉപകരണം അടങ്ങിയ ബാഗായിരുന്നു. യാത്രയ്ക്കിയെ ബാഗ് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു 4 ലക്ഷം വിലവരുന്ന ബാഗ് കണ്ടു കിട്ടുന്നവര്‍ തിരിച്ചു നല്‍കണം എന്ന് മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചത്.
എന്നാല്‍ നിശബ്ദതയുടെ ലോകത്ത് നിന്ന് വീണ്ടും ശബ്ദങ്ങളുടെ മാന്ത്രിക ലോകത്തേക്ക കണ്ണൂര്‍ പെരളശ്ശേരിയിലെ രണ്ടു വയസ്സുകാരി നിയയ തിരിച്ചുവരും. ആ പൊന്നോമനയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്ത്. ആരോഗ്യ മന്ത്രി ഇന്ന് നിയയുടെ വീട് സന്ദര്‍ശിക്കും. ഇതിന് ശേഷമാകും നടപടികള്‍ സ്വീകരിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്നലെ നിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. കേരളത്തിന്റെ കണ്ണുനീരാണ് അധികാരികള്‍ കണ്ടത്.
നാല് മാസം മുമ്പായിരുന്നു ശ്രവണ സഹായ ഉപകരണം ഘടിപ്പിച്ചത്. ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള് ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ എന്നും രാവിലെ മകള്‍ വന്ന് ബാഗ് ചോദിക്കും ഇപ്പോള്‍ ഈ വീട്ടുകാര്‍ ധര്‍മ്മസങ്കടത്തിലാണ്
Discussion about this post