കണ്ണൂര്‍; 25 കാരന് 48 കാരിയെ വിവാഹം കഴിച്ചുവെന്ന വ്യാജ തലക്കെട്ടോട് കൂടി
വാട്സ് ആപ്പിലും, ഫേസ്ബുക്കിലും പ്രചരിപ്പിച്ച വ്യാജ വാര്‍ത്തയോട് പ്രതികരണവുമായി നവ ദമ്പതികള്‍ക്ക് പറയാനുള്ളത് ഇങ്ങനെ…
ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണ്. അവളേക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ട് എനിക്ക്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് അനൂപ് പറയുന്നു.
‘ഞങ്ങള്‍ക്ക് പ്രായം 28 ആയാലും 48 ആയാലും നിങ്ങള്‍ക്കെന്താ സദാചാരക്കാരേ? ഇന്ത്യാ മഹാരാജ്യത്ത് വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ക്ക് 18 വയസ്സ് തികഞ്ഞാല്‍ മതി, പുരുഷന്മാര്ക്ക് 21. അതില്‍ കൂടുതല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട ആവശ്യമില്ലെന്നും രോഷത്തോടെ അനൂപ് പറയുന്നു.
വിവാഹത്തിന്റെ എല്ലാ സന്തോഷവും കളഞ്ഞ് സോഷ്യല്‍ മീഡിയ വഴി ഞങ്ങളെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയവരെ വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും. സമൂഹമാധ്യമങ്ങളില്‍ വേട്ടയാടിവരെ വെറുതെ വിടാന്‍ ഒരുക്കമല്ലെന്ന് അനൂപും ജൂബിയും കൂട്ടിച്ചേര്‍ത്തു.
വധുവിന് പ്രായം 48, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവന് സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” ഫെബ്രുവരി 4 വിവാഹിതരായ കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ അനൂപ്പി സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റെയും ഫോട്ടോ വെച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന സന്ദേശമായിരുന്നു ഇത്.
വധുവിന് പ്രായക്കൂടുതല്‍ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരന് വിവാഹത്തിന് തയ്യാറായതെന്നുമുള്ള അത്ഭുതത്തോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് ദമ്പതികള്‍ തന്നെ സ്ഥിരീകരിച്ചു.
കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. കോ പൈലറ്റായി ജോലി ചെയ്യുകയാണ് അനൂപ്. എയര്‍പോര്‍ട്ട് മാനേജ്മെന്റ് കഴിഞ്ഞ ജൂബിയും വിമാനത്താവളത്തില്‍ ജീവനക്കാരിയാണ്. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പന്തൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു. അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാന്‍ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരില്‍ വിവാഹപരസ്യം നല്‍കിയത്. എന്നാല്‍, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേര്‍ത്താണു ചിലര്‍ ദുഷ്പ്രചാരണം നടത്തിയത്.
നാലു വര്‍ഷം മുന്‍പാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ദുഷ്പ്രചാരണത്തെക്കുറിച്ചു ജൂബി പറയുന്നു. ‘ചെറുപ്പം മുതലേ അല്പം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോള്‍ അല്പം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നും യുവതി പറയുന്നു.
പക്ഷേ വിവാഹം കഴിഞ്ഞു പുതിയൊരു വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടിക്ക് അതൊക്കെ എത്രമാത്രം വേദനയുണ്ടാക്കും എന്നു പോലും ഓര്‍ക്കാതെ പ്രചരിപ്പിച്ചവര്‍ മനോരോഗികളാണ്. എന്തായാലും ഇതൊന്നും കണ്ട് കരഞ്ഞു തളര്ന്നിരിക്കാന് ഞങ്ങളില്ലെന്നും അവര്‍ പറയുന്നു.
അതേസമയം, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇത്തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് സ്റ്റേഷനിലോ കോടതിയില്‍ നേരിട്ടോ പരാതി നല്‍കാം. കുറ്റക്കാര്‍ക്ക് രണ്ടു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.
Discussion about this post