പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗം! ആലപ്പുഴയില്‍ എട്ട് വയസ്സുകാരന്‍ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

ഇതിനായി സുമനസ്സുകളുടെ സഹായമില്ലാതെ മറ്റൊരുവഴിയും മാതാപിതാക്കളായ സുമേഷിന്റെയും സുമയുടേയും മുന്നിലില്ല. പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമാണ് സുമേഷിന് പിടിപ്പെട്ടിരിക്കുന്നത്.

ആലപ്പുഴ: അപൂര്‍വ്വമായ രോഗത്തോട് മല്ലടിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ആലപ്പുഴ ആറാട്ടുവഴി വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ വീട്ടില്‍ അശ്വിന്‍ സുമേഷ് എന്ന എട്ട് വയസ്സുകാരന്‍.

ഇതിനായി സുമനസ്സുകളുടെ സഹായമില്ലാതെ മറ്റൊരുവഴിയും മാതാപിതാക്കളായ സുമേഷിന്റെയും സുമയുടേയും മുന്നിലില്ല. പത്ത് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമാണ് സുമേഷിന് പിടിപ്പെട്ടിരിക്കുന്നത്.

തലച്ചോറില്‍ വൈറസ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അശ്വിന്‍ ചികിത്സയിലാണ്. ഇതിനകം വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി 5 ലക്ഷത്തോളം രൂപ ചെലവായി കഴിഞ്ഞു. തുടര്‍ ചികിത്സയ്ക്കായി ഏകദേശം 10 ലക്ഷം രൂപ ഇനി ചെലവ് വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കിടപ്പാടം പോലും സ്വന്തമായി ഇല്ലാത്ത കൂലിപ്പണിക്കാരനായ സുമേഷിന് ഇത്രയും തുക സ്വപ്നം കാണുവാന്‍പോലും കഴിയുന്നതല്ല.

ഈ നിര്‍ധന കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ജോസഫിന്റെ നേതൃത്വത്തില്‍ അശ്വിനുവേണ്ടി ചികിത്സാനിധി രൂപീകരിച്ചിട്ടുണ്ട്.

ഇതിനായി കൗണ്‍സിലര്‍ ചെയര്‍പേഴ്സണായി ഫെഡറല്‍ ബാങ്ക് കോണ്‍വെന്റ് സ്‌ക്വയര്‍ ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍ 13310100212842, ഐഎഫ് എസ്‌സികോഡ് എഫ്ഡിആര്‍എല്‍ 0001331. ഫോണ്‍: 9446049743 (വാര്‍ഡ് കൗണ്‍സിലര്‍).

Exit mobile version