പ്രളയ ദുരിതാശ്വാസത്തിന് തൊഴിലുറപ്പ് തൊഴിലാളികളുടെ കൈത്താങ്ങ്; മുഖ്യമന്ത്രിക്ക് കൈമാറിയത് 1.6 കോടി രൂപ!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 16,57,140 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്

കൊല്ലം: പ്രളയാനന്തര കേരളത്തെ പടുത്തുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കൊല്ലം ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 16,57,140 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ബുധനാഴ്ച ഗ്രാമവികസന വകുപ്പ് ജോയിന്റ് പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ പിജെ ആന്റണി ജില്ലാ കളക്ടര്‍ക്ക് കൈമാറി.

ഏറ്റവുമധികം തുക സമാഹരിച്ചത് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ പിറവന്തൂര്‍ പഞ്ചായത്താണ്. 1,97,060 രൂപയാണ് ഇവിടുത്തെ തൊഴിലാളികളുടെ സംഭാവന. തലവൂര്‍(1,95,330 ), മൈലം(1,60,720), വിളക്കുടി(1,47,250), പട്ടാഴി(1,34,800 ), ശാസ്താംകോട്ട(1,00,150 ), ചിറക്കര(77,800 ), തെന്മല (73,200 ), പെരിനാട് (64,300 ), ഇളമ്പള്ളൂര്‍ (57,100 ), കുണ്ടറ (56,000 ) എന്നിവയാണ് ഉയര്‍ന്ന തുക സമാഹരിച്ച മറ്റു പഞ്ചായത്തുകള്‍.

എഡിസി (ജനറല്‍) ടികെ സയൂജ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എ ലാസര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ജി അനീസ്, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ പി ജി പ്രസന്നകുമാരി, നോഡല്‍ ഓഫീസര്‍ എച്ച് സഫീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Exit mobile version