തിരുവല്ല: നഗരത്തിലെ സ്കൂളുകളുകളും കോളേജുകളും വലക്ഷ്യമാക്കി കഞ്ചാവ് ലോബി പിടിമുറുക്കുന്നു. കഴിഞ്ഞദിവസം വില്പനയ്ക്കായി എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി ബാംഗ്ലൂരില്‍ താമസിക്കുന്ന മലയാളി പോലീസ് വലയില്‍ കുടുങ്ങി. ചങ്ങനാശ്ശേരി വിഷ്ണു ഭവനില്‍ ദേവാനന്ദിനെയാണ് തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് തിരുവല്ല പോലീസ് പിടികൂടിയത്.
നഗരത്തിലെ കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍.
മാന്യമായ വസ്ത്രം ധരിച്ച് സംശയം തോന്നാത്ത വിധമാണ് കഞ്ചാവ് ബാംഗ്ലൂരില്‍ നിന്നും വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് വേണ്ടി ബാംഗ്ലൂരില്‍ നിന്നും കഞ്ചാവ് തിരുവല്ലയില്‍ എത്തിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
Discussion about this post