തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിറയുകയാണ്. അതേസമയം, മോഹന്‍ലാലുമായി ഹൈദരാബാദില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്.
എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.
അതേസമയം, മോഹന്‍ലാല്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പല തവണ വ്യക്തമാക്കിയതാണെന്നും ഇക്കാര്യം വീണ്ടും വീണ്ടും പറയേണ്ടി വരുന്നതില്‍ വേദനയുണ്ടെന്നും മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും എന്നാല്‍ അതു പൊതുവേദിയില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Discussion about this post