കൊച്ചി: സിനിമകളുടെ വ്യാജപതിപ്പുകള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ പ്രശംസിച്ച് മോഹന്‍ലാല്‍. ട്വിറ്ററിലൂടെയാണ് മന്ത്രി സഭാ തീരുമാനത്തെ പ്രശംസിച്ച് മോഹന്‍ലാല്‍ രംഗത്ത് വന്നത്. ഇന്ത്യന്‍ സിനിമാ വ്യവസായ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വലിയ മാറ്റം ഉണ്ടാക്കുമെന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.
Cabinet approves the proposal to impose strict penalties against movie piracy. In fact, this step by The Government of India is undoubtedly going to be a game-changer to the film industry. #CinematographAct #AgainstPiracy @narendramodi Ji @PMOIndia pic.twitter.com/ZXSqrYqYyC
— Mohanlal (@Mohanlal) February 7, 2019
സിനിമകളുടെ ഡിജിറ്റല്‍ പതിപ്പ് വ്യാജമായി ഉണ്ടാക്കി വിതരണം ചെയ്യുന്നത് കര്‍ശനമായി തടയാന്‍ 1952-ലെ സിനിമാട്ടോഗ്രാഫി നിയമം ഭേദഗതിചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. വ്യാജമായി സിനിമകള്‍ നിര്‍മിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും നല്‍കാനാണ് വ്യവസ്ഥ. ഒരു സിനിമ പകര്‍ത്താനോ പകര്‍പ്പ് മറ്റുള്ളവര്‍ക്കു നല്കാന് സഹായിക്കുകയോ ചെയ്താല്‍ അവര്‍ക്ക് ശിക്ഷ നല്‍കാനാണ് തീരുമാനം.
ഇതിന് മുമ്പും മോഹന്‍ലാല്‍ മോഡിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ചും മോഡിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോഡിയെ പ്രശംസിച്ചും ബ്ലോഗെഴുതിയിരുന്നു.
Discussion about this post