കണ്ണൂര്‍;എന്തിനെയും സദാചാര കണ്ണോടെ നോക്കുന്ന മലയാളികള്‍ സൗന്ദര്യത്തിന്റെ പേരില്‍ ആളുകളെ അധിക്ഷേപിക്കുന്നതില്‍ ഒട്ടും പിന്നില്‍ അല്ല. ഒരു ഫോട്ടോ കണ്ട് വരനേക്കാള്‍ പ്രായം കൂടുതല്‍ വധുവിന് തോന്നിയാല്‍ മലയാളികള്‍ നെറ്റിചുളിക്കും. ഇല്ലാക്കഥകള്‍ മെനയാല്‍ മിടുക്കരാണ് മലയാളികള്‍. ഇത്തരം സൈബര്‍ ആക്രമണത്തില്‍ പെട്ടിരിക്കുകയാണ് ഈ യുവ ദമ്പതികള്‍.
ഇവിടെ ഫോട്ടോയില്‍ വധുവിന് വരനെക്കാള്‍ ഏറെ പ്രായം കൂടുതലാണ്, എന്നതാണ് പ്രചരിക്കുന്ന വാര്‍ത്ത എന്നാല്‍ യഥാര്‍ത്ഥത്തില്‍ അല്ല. പക്ഷെ വധുവിന് പ്രായം കൂടിയെന്ന് വരുത്തി തീര്‍ക്കാനുള്ള തിരക്കിലാണ് സദാചാരക്കമ്മിറ്റിക്കാര്‍.
കണ്ണൂര്‍ ചെറുപുഴയിലെ ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത് പ്രായവ്യത്യാസത്തിന്റെ പേരിലും സ്ത്രീധന തുകയുടെ പേരിലുമാണ്. സ്ത്രീധനവും സ്വത്തും പ്രായത്തെ ഇല്ലാതാക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലരുടെ അധിക്ഷേപം. വിവാഹ ദിനത്തെ ചിത്രങ്ങള്‍ സഹിതം കുപ്രചരണം നടക്കുമ്പോള്‍ വശംകെട്ടിരിക്കുകയാണ് നവദമ്പതികള്‍.
വധുവും വരനും തമ്മിലുള്ള ചിത്രം ചൂണ്ടിയാണ് പ്രായവ്യത്യാസത്തിന്റെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്നത്. വരനായ അനൂപ് പി സെബാസ്റ്റ്യന്ന് വിവാഹം നടന്ന തിങ്കളാഴ്ച പാലാ കാറ്ററിംഗിന്റെ പേരില്‍ നല്കിയ വിവാഹ പരസ്യം അതേപടി പ്രദര്‍ശിപ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നത്. വിവാഹ ഫോട്ടോ അതേ പടി ഷെയര്‍ ചെയ്ത് സോഷ്യല്‍ മീഡിയ വധു ജൂബി ജോസഫിന് വയസ് 48, വരന് അനൂപ് പി സെബാസ്റ്റ്യന്‍ വയസ്സ് 25 എന്ന് പറയുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരിക്കുകയാണ് ഈ ദമ്പതികള്‍.
‘ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണ്. അവളേക്കാള്‍ രണ്ട് വയസ്സ് കൂടുതലുണ്ട് എനിക്ക്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട്’ . അനൂപ് പറയുന്നു.
ഫെബ്രുവരി നാലാം തിയ്യതിയാണ് അനൂപും ജൂബിയും വിവാഹിതരായത്. കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. കോ പൈലറ്റായി ജോലി ചെയ്യുകയാണ് അനൂപ്. എയര്‍പോര്‍ട്ട് മാനേജ്മെന്റ് കഴിഞ്ഞ ജൂബിയും വിമാനത്താവളത്തില്‍ ജീവനക്കാരിയാണ്.
Discussion about this post