മലപ്പുറം: മലപ്പുറത്ത് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന ആരോപണത്തില്‍ തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്ന് മഞ്ചേരി സ്വദേശിയായ യുവാവ് രംഗത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് മെഷീനുകളില്‍ കൃത്രിനം നടന്നത്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായിരുന്ന മുസ്ഫിര്‍ കാരക്കുന്നാണ് അവകാശവാദവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരത്തെ ഐടി കമ്പനിയില്‍ ആയിരുന്ന തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നെന്നും വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ടതായിരുന്നെന്നും മുസ്ഫിര്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും മുസ്ഫിര്‍ അവകാശപ്പെടുന്നു. അതെസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ കൃത്രിമം നടത്തിയാണ് വിജയിച്ചതെന്നും ഇവര്‍ സൂചിപ്പിച്ചതായി മുസ്ഫിര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ ശിക്ഷാനടപടിയുണ്ടായേക്കും.