തൃശ്ശൂര്‍: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ലതികാ സുഭാഷ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ സമീപിച്ചു.അത് ഉറപ്പിക്കുമെന്നാണ് തങ്ങളുടെ വിശ്വാസം എന്നും രാഹുള്‍ ഗാന്ധിയുടെ എറണാകുളം സന്ദര്‍ശനത്തിനിടയില്‍ ഈ കാര്യം നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലതിക വ്യക്തമാക്കി.
എന്നാല്‍ സ്ത്രീകളുടെ വരവിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു പരസ്യ പ്രചരണം നടത്തുന്നില്ലെന്നും പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ചര്‍ച്ച വരുന്നതേയുള്ളുവെന്നും അവര്‍ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എറണാകുളത്ത് ചേര്‍ന്ന കോണ്‍ഗ്രസിന്റെ നേതൃസംഗമത്തിന്റെ വേദിയില്‍ കുറച്ച് കൂടി സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസിനായി കൂടുതല്‍ വനിതാ നേതാക്കള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post