ദേശീയപാത സ്ഥലമേറ്റെടുപ്പുമായി സംസ്ഥാനം മുന്നോട്ടു പോകുമ്പോള്‍ കേന്ദ്രം തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നു; വിമര്‍ശിച്ച് ജി സുധാകരന്‍

ദേശീയപാത 66ന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി

തിരുവനന്തപുരം: ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതില്‍ കേന്ദ്രത്തിന് വ്യക്തതയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാതയ്ക്കുള്ള സ്ഥലമേറ്റെടുപ്പുമായി സംസ്ഥാനം മുന്നോട്ടു പോകുമ്പോള്‍ കേന്ദ്രം തണുപ്പന്‍ നിലപാട് സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ സ്ഥലം ഏറ്റെടുത്തവരുടെ സ്ഥലം വീണ്ടും ഏറ്റെടുക്കുമ്പോള്‍ പ്രത്യേക പരിഗണന നല്‍കണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ദേശീയപാത 66ന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ
നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Exit mobile version