പാലക്കാട്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കേണ്ടെന്ന
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അതേസമയം കേരളത്തില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് എട്ടു സീറ്റുകളാണ് ചോദിച്ചിരിക്കുന്നത്.
നാലു സീറ്റ് വരെ നല്‍കുന്നതിന് ബിജെപിയില്‍ ധാരണയായിരുന്നു. ഇതില്‍ ഒരു സീറ്റില്‍ തുഷാര്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിത നീക്കവുമായി വെള്ളാപ്പള്ളി നടേശന് രംഗത്ത് എത്തിയത്. എസ്എന്‍ഡിപി ഭാരവാഹികള്‍ മത്സരിക്കേണ്ടെന്നാണ് പൊതു അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post