കൊച്ചി: വിശ്വാസത്തിന്റെ പേരിലുളള അക്രമങ്ങളെ കോണ്‍ഗ്രസ് അനുകൂലിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
അതോടൊപ്പം സോളാര്‍ ആരോപണങ്ങളെ രാഷ്ട്രീയമായല്ല, നിയമപരമായി നേരിടും എന്നും, ആരോപണങ്ങള്‍ക്ക് പിന്നില്‍ ഉള്ളത് മുഖം രക്ഷിക്കാന്‍ ഉള്ള സര്‍ക്കാര്‍ ശ്രമമാണ് പ്രളയത്തിലും ശബരിമല വിഷയത്തിലും നഷ്ടപ്പെട്ട മുഖം സംരക്ഷിക്കാന്‍ ഉള്ള സര്‍ക്കാര്‍ നീക്കമാണ് ആരോപണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഉന്നയിച്ച ആരോപണങ്ങളില്‍ യാതൊരു വാസ്തവവും ഇല്ല, പരാതിക്കാര്‍ ആരെന്നു നോക്കി വേണം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പിടിവാശി അനാവശ്യമാണെന്നും, ശബരിമലയെ കലാപഭൂമിയാക്കാന്‍ പറ്റില്ല. ബിജെപി സംഘ പരിവാര്‍ അക്രമങ്ങളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Discussion about this post