തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ നിയമസഭയാകാന്‍ ഒരുങ്ങി കേരള നിയമസഭ. 30 കോടി പ്രതിവര്‍ഷം അച്ചടിയിലൂടെ ലാഭിക്കാവുന്ന തരത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വത്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. നിയമസഭയുടെ ചോദ്യോത്തര വേളയില്‍ ഷാഫി പറമ്പില്‍ അവതരിപ്പിച്ച ഈ നിര്‍ദേശം ഇപ്പോള്‍ ഒരു വര്‍ഷത്തിനകം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് അറിയിച്ചത്. പദ്ധതിയുടെ വിശദ പദ്ധതി രേഖ( ഡിപിആര്‍) സര്‍ക്കാരിന് സമര്‍പ്പിച്ചു.
ആദ്യം നല്‍കിയ ഡിപിആറിനോട് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്രം പിന്നീട് പിന്മാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ഡിപിആര്‍ സ്പീക്കര്‍ സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ നിയമസഭയായി മാറിയാല്‍ ബജറ്റ് രേഖ, സമിതി റിപ്പോര്‍ട്ട്, ചോദ്യോത്തരങ്ങള്‍ തുടങ്ങിയവ എല്ലാ അച്ചടിക്കുന്നത് ഒഴിവാക്കാം. ഇതിനായി എംഎല്‍എമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.