ഇടുക്കി; ഇടുക്കി കളക്ടര്‍ ജീവന് ബാബുവിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശനാണ് പുതിയ ഇടുക്കി കളക്ടര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിഎസ് തിരുമേനിയെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി നിയമിച്ചു.
ഇതിന് പുറമെ മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നിവിടങ്ങളില്‍ പുതിയ സബ് ആര്‍ടി ഓഫീസുകള്‍ തുടങ്ങാന്‍ യോഗം തീരുമാനിച്ചു. ഓരോ ഓഫീസിലും ഏഴ് വീതം തസ്തികകള്‍ അനുവദിക്കും. മൊത്തം 49 തസ്തികകള്‍ സൃഷ്ടിക്കും.
വിമുക്തി മിഷന്റെ പ്രവര്‍ത്തനത്തിന് 31 തസ്തികകള്‍ താല്‍ക്കാലികമായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 3 റിസര്‍ച്ച് ഓഫീസര്‍, 14 ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, 14 ജില്ലാ മാനേജര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post