കോഴിക്കോട്:രണ്ടാമൂഴം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായര്‍ മുന്നോട്ട്. സിനിമയുടെ തിരക്കഥ ആവശ്യപ്പെട്ട് എംടി നല്കിയ ഹര്‍ജി ഇന്ന് കോഴിക്കോട് മുന്‍സിഫ് കോടതി വീണ്ടും പരിഗണിക്കും. സംവിധായകന് ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. അതേ സമയം അവസാന മണിക്കൂറുകളിലും അനുരജ്ഞന ശ്രമം നടത്തുകയാണ് സംവിധായകന് ശ്രീകുമാര്‍ മേനോന്.
വിവിധ ഭാഷകളില്‍ എത്തുന്ന രണ്ടാംമൂഴം അടുത്തൊന്നും പുറത്തുവരില്ലെന്നാണ് സൂചന. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ്എംടി വാസുേദവന് നായര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ തിരക്കഥ നല്കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഒരു സൂചനയും നല്‍കിയില്ലെന്നാണ് എംടിയുടെ പരാതി. തുടര്‍ന്ന് സംവിധായകന് കോഴിക്കോട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും എംടിയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. കേസുമായി മുന്നോട്ടുപോകുകയാണെന്ന് എംടി പറഞ്ഞു.
Discussion about this post