തിരുവനന്തപുരം: പട്ടാപ്പകല്‍ വൃദ്ധയുടെ മാല പൊട്ടിച്ച കള്ളന് രണ്ട് മണിക്കൂറിനുള്ളില്‍ പിടിയിലായി. തുടര്‍ച്ചയായ മോഷണങ്ങളിലൂടെ പോലീസിനെ വലച്ച മുടവന്മുകള് സ്വദേശി സജീവാണ് പിടിയിലായത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാര്വതിയമ്മയോട് വഴി ചോദിച്ചെത്തിയ പ്രതി, മാലപൊട്ടിച്ച് സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. വാഹന നമ്പറിലെ ഒരു അക്കം പ്രതി മായ്ച്ച് കളഞ്ഞിരുന്നു. സ്കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന ചിത്രമായിരുന്നു മറ്റൊരു അടയാളം.
മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിനും വയര്‍ലെസിലൂടെ ഈ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് മ്യൂസിയം പരിസരിത്ത് നിര്‍ത്തിയിട്ട ബൈക്കുകളില്‍ പരിശോധന നടത്തിയപ്പോഴാണ് അടയാളമുള്ള സ്കൂട്ടര്‍ കണ്ടത്.
ഉടന്‍ മ്യൂസിയം സ്റ്റേഷനില്‍ വിവരം അറിയിക്കുകയും കൂടുതല്‍ പോലീസെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. മുടവന്മുകള് സ്വദേശിയായ സജീവിനെ പോലീസ് തിരിച്ചറിഞ്ഞു. പ്രതിയില്‍ നിന്ന് മോഷ്ടിച്ച മൂന്ന് പവന്റെ മാലയും കണ്ടെത്തി. കഴിഞ്ഞ ദിവസം ജവഹര്‍ നഗറിലും രണ്ടു ദിവസം മുന്‍പ് പൂജപ്പുരയിലും പ്രതി സമാന രീതിയില്‍ മോഷണം നടത്തിയിരുന്നു.
Discussion about this post