ഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട കന്യാസ്ത്രീകളുടെ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ വനിത കമ്മീഷന്‍ കത്തയച്ചു. കുറവിലങ്ങാട് മഠത്തില്‍ കഴിയുന്ന കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള മിഷണറീസ് ഓഫ് ജീസസിന്റെ നടപടിക്കെതിരെ കന്യാസ്ത്രീകള്‍ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷികളായ രണ്ട് കന്യാസ്ത്രീകളാണ് ദേശീയ വനിത കമ്മീഷന് പരാതി നല്‍കിയത്.
പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടാന്‍ പോകുന്ന സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്ന നടപടി തടയണമെന്നും ഇതിനായി മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. സാക്ഷികളായ കന്യാസ്ത്രീകള്‍ക്കും പരാതിക്കാരിയായ കന്യാസ്ത്രീക്കും മതിയായ സംരക്ഷണം നല്‍കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു.