തിരുവനന്തപുരം: മിന്നല്‍ ഹര്‍ത്താലുകളും ആവര്‍ത്തിച്ചുള്ള ഹര്‍ത്താലുകളും ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ‘കോടിയേരിയോട് ചോദിക്കാം’ എന്ന ഫേയ്സ് ബുക്ക് സംവാദ പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഹര്‍ത്താല്‍ അവസാനത്തെ ആയുധമാണ്. ഹര്‍ത്താലിന്റെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താലിന്റെ കാര്യത്തില്‍ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post