തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ കിട്ടിയെന്നും ഇതിനകം നിധിയില്‍ നിന്ന് 1732 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും കഴിഞ്ഞ നിയമസഭാ ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ വീട് നിര്‍മാണത്തിന്, വായ്പാസഹായം ഉള്‍പ്പടെയുള്ള ചെലവുണ്ട്, പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് 25 പദ്ധതികളാണ് കഴിഞ്ഞ നിയമസഭാ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്.