തൃശൂര്‍: ശബരിമലയെ ഏതുവിധേനയും തകര്‍ക്കുക എന്ന ഒറ്റലക്ഷ്യം മാത്രമേ പിണറായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ളൂവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സുപ്രീംകോടതിയില്‍ അവര്‍ ഇന്നെടുത്ത നടപടിയിലൂടെ ബോധ്യമാവുന്നത് ഇതാണ്. പുനപരിശോധനാ ഹര്‍ജി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് നടന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
സിപിഎമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നത്. തികച്ചും പിതൃശൂന്യമായ നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം
ഫേയ്‌സ് ബുക്ക് പോസ്റ്റ്:
ഏതുവിധേനയും ശബരിമലയെ തകര്‍ക്കുക എന്നുള്ള ഒറ്റലക്ഷ്യം മാത്രമേ പിണറായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുള്ളൂ എന്നതാണ് സുപ്രീംകോടതിയില്‍ അവര്‍ ഇന്നെടുത്ത നടപടിയിലൂടെ ബോധ്യമാവുന്നത്. പുനപരിശോധനാ ഹര്‍ജി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് നടന്നത്. വിശ്വാസികളെ വേട്ടയാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി വിജയനും ദേവസ്വം ബോര്‍ഡും. നേരത്തെ കോടതിയിലെടുത്ത നിലപാടിനു വിരുദ്ധമായ നടപടി എന്തുകൊണ്ടെടുക്കുന്നു എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനായില്ല. തികച്ചും പിതൃശൂന്യമായ നിലപാടാണ് ദേവസ്വം ബോര്‍ഡിന്റേത്. സി. പി. എമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നത്. വിശ്വാസികള്‍ക്കനുകൂലമായ നിലപാട് സുപ്രീംകോടതി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു
Discussion about this post