ചെന്നൈ: പെണ്ണുങ്ങളെ അടക്കിവാഴുന്ന കാലമെല്ലാം കഴിഞ്ഞു. ശബരിമല യുവതി പ്രവേശത്തില്‍ നിലപാട് വ്യക്തമാക്കി തമിഴ്താരം ശിവകുമാര്‍. തമിഴ് സൂപ്പര്‍താരം സൂര്യയുടെയും കാര്‍ത്തിയുടെ അച്ഛനാണ് ശിവകുമാര്‍.
ഈ ലോകം ഉരുവായത് ഒരു മാതൃശക്തിയില്‍ നിന്നാണ്. ദൈവത്തിനു മുന്നില്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസങ്ങളില്ല. ദൈവം സര്‍വ്വവ്യാപിയാണ്. നിങ്ങള്‍ ഈ ലോകത്തില്‍ പിറക്കുന്നതിന് കാരണക്കാരി ഒരു സ്ത്രീയാണ്. നിങ്ങളുടെ മക്കളെ ഉദരത്തില്‍ വഹിച്ചു നൊന്തുപ്രസവിച്ച നിങ്ങളുടെ ഭാര്യയും സ്ത്രീയാണ്. നിങ്ങളുടെ അരുമയായ മകളും സ്ത്രീ തന്നെ. ഇവരെയെല്ലാം ഒഴിവാക്കി നിങ്ങള്‍ക്ക് അസ്ഥിത്വമുണ്ടോ. ഇനിയും നിങ്ങള്‍ക്ക് അവളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം വ്യക്തമാതക്കിയത്.
ഇതിന് പുറമെ ഇന്ന് സ്ത്രീകളാണ് ലോകം അടക്കി വാഴുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രെയിന് ടിക്കറ്റ് കൗണ്ടറുകളിവും എയര്‍പോര്‍ട്ട് കൗണ്ടറുകളിലും സ്ത്രീകള്‍ ഇടം പിടിച്ചു കഴിഞ്ഞു. ബഹിരാകാശ യാത്ര നടത്തിയ സുനിതാ വില്യംസ് ഇന്ത്യാക്കാരിയാണ്. ഇനിയും സ്ത്രീകളെ പടിക്കു പുറത്തു നിര്‍ത്താമെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ തോല്‍ക്കുക തന്നെ ചെയ്യും.
അതേസമയം ആര്‍ത്തവ അശുദ്ധിയുടെ പേരിലാണ് നിങ്ങള്‍ പെണ്ണിനെ മാറ്റി നിര്‍ത്തുന്നതെങ്കില്‍ ആര്‍ത്തവമില്ലാത്ത ദിവസങ്ങളില്‍ അവള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് നിങ്ങള്‍ക്ക് എങ്ങനെ തടയാന്‍ കഴിയും. മകരവിളക്കുപോലെ ജനനിബിഡമായ സമയത്ത് തിക്കുംതിരക്കും ഒഴിവാക്കാന്‍ വേണ്ടി അവരെ മാറ്റി നിര്‍ത്താമെങ്കിലും ബാക്കിയുളള ദിവസങ്ങളില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനം നല്‍കുക തന്നെ വേണം. ആര്‍ത്തവത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് അവള്‍ക്ക് ഇനിയും പ്രവേശനം നിഷേധിക്കാന്‍ സാധിക്കില്ല. ചരിത്രം തിരുത്തപ്പെടുക തന്നെ ചെയ്യും ശിവകുമാര്‍ പറഞ്ഞു.
Discussion about this post