തിരുവനന്തപുരം; സംസ്ഥാനത്തെ ഹോട്ടലുകളിലേയും കാറ്ററിംഗ് സ്ഥാപനങ്ങളിലേയും തൊഴിലാളികളും പാചകക്കാരും ഇനി പാന്‍ ഉപയോഗം വര്‍ജ്ജിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശം നല്കി.
സംസ്ഥാനത്തെ ഭക്ഷണശാലകളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പെരുകുമ്പോള്‍ പാന്‍മസാല പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും കൂടി വരുന്നുണ്ടെന്ന ആക്ഷേപമുണ്ട്. ഇതിനാല്‍ ഇനിമുതല്‍ പാന്‍മസാല,സിഗരറ്റ്, മുറുക്കാന്‍ എന്നിവ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മിഷണറുടെ അറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ ധാരാളം ഹോട്ടലുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല ഹോട്ടലുകള്‍ക്കും താഴ് വീണതുമാണ്. ഹോട്ടലുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വര്‍ധിച്ചതോടെ വൃത്തിയില്ല എന്ന പരാതിയും പൊതുവെ ഉണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ വൃത്തി കൂടി കണക്കിലെടുത്ത് ഇത്തരം ലഹരി ഉപയോഗങ്ങള്‍ വിലക്കിയിരിക്കുന്നത്.
ഇതിനുപുറമെ ധാരാളം നിബന്ധനകളും ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മിഷണര്‍ പുറത്തിറക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ രജിസ്ട്രേഷന്/ ലൈസന്‍സ് നിര്‍ബന്ധമായി പ്രദര്‍ശിപ്പിച്ചിരിക്കണം. രജിസ്്ട്രേഷന് ഇല്ലാതെ കച്ചവടം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം തടവും ലഭിക്കും.
ഭക്ഷ്യ സാധനങ്ങള്‍ പൊതിയാന്‍ പത്രക്കടലാസ് ഉപയോഗിക്കരുത്. പകരം അച്ചടിക്കാത്ത പേപ്പറോ വാഴയിലയോ ഉപയോഗിക്കണം. തട്ടുകടകള്‍, വഴിയോര കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്ന പലഹാരങ്ങള്‍ ഉള്‍പ്പെട്ട ഭക്ഷ്യസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ അടപ്പുള്ള മാലിന്യ പാത്രം സ്ഥാപിക്കുക തുടങ്ങി കര്‍ശന നിര്‍ദേശങ്ങളാണുള്ളത്.
Discussion about this post