പാലക്കാട്: പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട. കോയമ്പത്തൂരില്‍ നിന്ന് കൊല്ലത്തേയ്ക്ക് കൊണ്ടു പോവുകയായിരുന്ന പണമാണ് പിടികൂടിയത്. സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ഒന്നര കോടി പണം കണ്ടെത്തിയിട്ടുമുണ്ട്.
പിടിയിലായവരില്‍ രണ്ട് പേര്‍ കൊല്ലം സ്വദേശികളാണ്. കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍, വിവേക് മഹാരാഷ്ട്ര സ്വദേശികളായ പദാം സിങ്, പ്രമോദ്, കര്‍ണാടക സ്വദേശി വിപി പ്രഭാകര്‍ എന്നിവരാണ് അറസ്റ്റിലായത്.