കൊല്ലം: ശബരിമലയിലെ യുവതീ പ്രവേശനത്തെ സുപ്രീംകോടതിയില്‍ അനുകൂലിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള പ്രതികരിച്ചു. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ജനങ്ങള്‍ ഇതിന് തിരിച്ചടി നല്‍കുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22നു കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ മാറ്റിവെച്ചു. ശബരിമല തന്ത്രി, എന്‍എസ്എസ്, പന്തളം കൊട്ടാരം, പീപ്പിള്‍ ഫോര്‍ ധര്‍മ്മ തുടങ്ങിയവരുടെ 55 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുമ്പാകെയെത്തിയത്.
Discussion about this post