ന്യൂഡല്‍ഹി: ശബരിമലയിലെ പുനഃപരിശോധനാ ഹര്‍ജി വാദം അവസാന ഘട്ടത്തിലേക്ക്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവരുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നത്. ദര്‍ശനം നടത്തിയശേഷം യുവതികള്‍ക്ക് വധഭീക്ഷണി നേരിടേണ്ടി വന്നുവെന്ന് അഭിഭാഷകയായ ഇന്ദിര ജയ്സിംഗ് കോടതിയെ അറിയിച്ചു. ശുദ്ധികലശം തൊട്ടുകൂടായ്മയ്ക്ക് തെളിവാണെന്നും ശബരിമല കുടുംബ ക്ഷേത്രമല്ലെന്നും പൊതുക്ഷേത്രമാണെന്നും ഇന്ദിര ജയ്സിംഗ് വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനു ശേഷം യുവതികള്‍ക്ക് നേരെ സമൂഹം ഭ്രഷ്ട് കല്പ്പിക്കുകയാണ് ഉണ്ടായത്. സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതല്ല ശബരിമലയിലെ ആചാരമെന്നും സ്ത്രീയായാലും പുരുഷനായാലും അയ്യപ്പന് അത് വേറിട്ടുകാണുന്നില്ലെന്നും ദൈവത്തിന് എല്ലാവരും തുല്യരാണെന്നും ഒരു സ്ത്രീക്ക് അമ്പലത്തില്‍ കയറാനുള്ള അവകാശം നല്‍കണമെന്നും ഇന്ദിര ജയ്സിംഗ് കോടതിയെ അറിയിച്ചു.
Discussion about this post