മലക്കം മറിഞ്ഞ് ദേവസ്വം ബോര്‍ഡ്; വാദം സര്‍ക്കാരിന് അനുകൂലം, അയ്യപ്പഭക്തര്‍ എന്ന പ്രത്യേക വിഭാഗമില്ല, യുവതീ പ്രവേശനമാകാം; ദേവസ്വം ബോര്‍ഡിന് വേണ്ടി അഡ്വ. രാകേഷ് ദ്വിവേദി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിന്റെ വാദം ആരംഭിച്ചു. അഡ്വ. രാകേഷ് ദ്വിവേദിയാണ് ബോര്‍ഡിനു വേണ്ടി ഹാജരായിരിക്കുന്നത്. വാദത്തിന്റെ ആരംഭത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നത്.

എല്ലാവര്‍ക്കും തുല്യാവകാശം എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആര്‍ത്തവമില്ലാതെ മനുഷ്യ കുലം തന്നെയില്ലെന്ന് ദ്വിവേദി ബോര്‍ഡിനു വേണ്ടി വാദിച്ചു. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്നും ദ്വിവേദി വാദിച്ചു.

അതേസമയം യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരിനു വേണ്ടി ജയദീപ് ഗുപ്ത വാദിച്ചു. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കണം എന്നുതന്നെയാണ് സര്‍ക്കാരിന്റെ വാദം.

Exit mobile version