ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കി ആരാധകര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലേറെ ആരാധകരാണ് തൃശ്ശൂരില്‍ റൊണാള്‍ഡോയുടെ പിറന്നാള്‍ ആഘോഷിച്ചത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കേരളത്തിലെ ആരാധകര്‍ നവമാധ്യമങ്ങളിലൂടെ ഒരു സന്ദേശം ഷെയര്‍ ചെയ്തു. റൊണാള്‍ഡോയുടെ മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാവുന്നവര്‍ എല്ലാം തൃശ്ശൂരില്‍ എത്തുക. തേക്കിന്‍ക്കാട് മൈതാനത്ത് എത്താനുള്ള നിര്‍ദ്ദേശപ്രകാരം നൂറിലേറെ യുവാക്കള്‍ എത്തി.
കേക്ക് മുറിച്ചും പിറന്നാള്‍ പാട്ടു പാടിയും ആഘോഷം പൊടിപൊടിച്ചു. കേക്ക് മുറിക്കലില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കൂട്ടായ്മ. സന്നദ്ധപ്രവര്‍ത്തനമാണ് ലക്ഷ്യം. കൂട്ടായ്മക്ക് ആംബുലന്‍സ് സൗജന്യമായി കിട്ടിയിട്ടുണ്ട്. ഡ്രൈവറെ കിട്ടിയാല്‍ ഉടനെ ആംബുലന്‍സ് സേവനം ആരംഭിക്കും.
Discussion about this post