ന്യൂഡല്‍ഹി: പുനഃപരിശോധനകളിലെ ഹര്‍ജികളെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് ജയദീപ് ഗുപ്ത. ആചാരം മൗലികാവകശങ്ങള്‍ക്ക് മുകളില്‍ അല്ല. ക്ഷേത്ര പ്രവേശം ഏറ്റവും വലിയ അവകാശമാണ് എന്ന് ഗുപ്ത വാദിച്ചു.
സുപ്രീം കോടതിയുടെ വിധി തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഭരണഘടന സംരക്ഷിക്കാനുള്ള കടമ സുപ്രീം കോടതിക്കും സര്‍ക്കാരിനുമുണ്ട്. അതിനായി ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കുന്ന വിധി നിലനില്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം തീരുമെന്നും സമാധാനം പുലരുമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജയദീപ് ഗുപ്ത വ്യക്തമാക്കി.
ശബരിമല സംബന്ധിച്ച കേസുകള്‍ കേരള ഹൈക്കോടതി പരിഗണിക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിലവില്‍ കേരള ഹൈക്കോടതിയിലുള്ള എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ജയദീപ് ഗുപ്ത സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
Discussion about this post