തിരുവനന്തപുരം: എന്‍ഡിഎയില്‍ നിന്നും പിന്മാറാനൊരുങ്ങി സികെ ജാനു. എന്‍ഡിഎയില്‍ നിന്നുമുള്ള അവഗണന തുടരുകയാണെന്നും പ്രയോജനമില്ലെങ്കില്‍ മുന്നണി വിടുമെന്നും സികെ ജാനു പറഞ്ഞു. യുഡിഎഫുമായും എല്‍ഡിഎഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎയിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പരിഗണനയും നല്‍കിയില്ലെന്നു മാത്രമല്ല അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്ന് സികെ ജാനു പറഞ്ഞു. പേരിനു മാത്രമാണ് ഇപ്പോള്‍ എന്‍ഡിഎയില്‍ തുടരുന്നത്. 14-ാം തിയ്യതി കോഴിക്കോട് നടക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുന്നണി വിടുന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സികെ ജാനു പറഞ്ഞു.
ആദിവാസികളുടെയും ദളിതരുടെയും പാര്‍ട്ടിക്ക് കുടുതല്് പരിഗണ നല്‍കേണ്ടതായിരുന്നു. ഇതിനു വേണ്ടി പല തവണ ബിജെപി നേതാക്കളോട് സംസാരിച്ചിട്ടും യാതൊരു കാര്യവും ലഭിച്ചില്ല. ബിജെപി നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധം ഉണ്ട്.
തങ്ങള്‍ എന്‍ഡിഎക്കൊപ്പം പോയതിന് ഉത്തരവാദികള്‍ കേരളത്തിലെ എല്‍ഡിഎഫും, യുഡിഎഫുമാണെന്നും സികെ ജാനു കൂട്ടിചേര്‍ത്തു. ഇരു മുന്നണികള്‍ക്കൊപ്പം ആദിവാസികള്‍ പതിറ്റാണ്ടുകളായി നിന്നിട്ടും മുന്നണിയിലെടുക്കാന്‍ തയ്യാറാകാത്തതിനാലാണ് എന്‍ഡിഎക്കൊപ്പം പോയതെന്നും സികെ ജാനു പറഞ്ഞു.
Discussion about this post