കൊച്ചി: കൊച്ചിയിലെ കണ്ടെയ്‌നര്‍ ലോറി സമരം തുടരും. ജില്ലാ കളക്ടറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം നാലാം ദിവസവും തുടരുമെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു.
യാത്ര വാഹനങ്ങള്‍ക്കും, കണ്ടെ്‌നര്‍ ലോറികള്‍ അല്ലാത്ത മുഴുവന്‍ വാഹനങ്ങള്‍ക്കും ടോള്‍ പിരിക്കാനുള്ള നടപടി വരുന്ന 16ാം തിയതി വരെ നിര്‍ത്തി വയ്ക്കാനാണ് ടോള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരിക്കുന്നത്. ജനപ്രതിനിധികളും,നാട്ടുകാരും കളക്ടറുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമതീരുമാനം.
ടോള്‍ പ്ലാസയിലേക്ക് ജനകീയ സമരസമിതി നടത്തിയ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു. സര്‍വ്വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാതെ,ആവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ വലിയ നിരക്ക് ടോള്‍ നല്‍കാനാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നാല് ദിവസമായി കൊച്ചി തുറമുഖത്തില്‍ നിന്നുള്ള ചരക്കെടുക്കാതെ സമരത്തിലാണ് ലോറി ഉടമകള്‍. ടോള്‍ ഒഴിവാക്കുകയോ,നിരക്ക് കുറയ്ക്കുകയോ ചെയ്യാതെ പിന്നോട്ടില്ലെന്നാണ് നിലപാട്.
സമരം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ നടപടികളെടുത്ത് വരികയാണെന്ന് പോര്‍ട്ട് ട്രസ്റ്റ് അറിയിച്ചു. ട്രെയിന്‍ മാര്‍ഗം ചരക്ക് നീക്കത്തിനുള്ള സാധ്യതകളാണ് പോര്‍ട്ട് ട്രസ്റ്റ് തേടുന്നത്.