കാക്കനാട്: ഇലക്ട്രോണിക് ഗോഡൗണ്‍ വന്‍ തീപിടിത്തം. തൃക്കാക്കരയില്‍ ഗാര്‍ഹിക ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണാണ് കത്തി പൂര്‍ണമായും നശിച്ചത്. പൈപ്പ്ലൈന് റോഡില്‍ തോപ്പില്‍ ഭാഗത്ത് ബിഎംകെ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ തീപിടിച്ചത്. പത്തനംതിട്ട സ്വദേശി തോമസ് വര്‍ഗീസാണ് നടത്തിപ്പുകാരന്. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീന്, എയര്‍ കണ്ടീഷണറുകള്‍, ടിവി, മൊബൈല്‍ ഫോണ്‍, മൈക്രോവേവ് ഓവന് തുടങ്ങി ആയിരത്തോളം വസ്തുക്കള്‍ കത്തിനശിച്ചു. അഗ്നിരക്ഷാസേന രണ്ട് മണിക്കൂറോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്.
ഗോഡൗണില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസിയാണ് ഉടന്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചത്. തുടര്‍ച്ചയായി പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നപ്പോള്‍ സമീപത്തെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. ഗോഡൗണിന്റെ ഷട്ടര്‍ വെട്ടിപ്പൊളിച്ചാണ് അഗ്നിരക്ഷാസേന അകത്തുകയറിയത്. അപ്പോഴേക്കും തീ ശക്തിയായി പടര്‍ന്നിരുന്നു.
അപകട കാരണത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. കെട്ടിടത്തിന് 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി കെട്ടിട ഉടമ പറഞ്ഞു. 3,800 ചതുരശ്രയടി വിസ്തീര്‍ണമാണ് ഗോഡൗണിനുള്ളത്.
Discussion about this post