കോഴിക്കോട്: പഠിച്ചിറങ്ങിയ വിദ്യാലയവും പഠിപ്പിച്ച അധ്യാപകരേയും ഒരിക്കലും നമ്മള് മറക്കില്ല.. എന്നാല്‍ അധ്യാപകര്‍ക്ക് വളരെ ചുരുക്കം വിദ്യാര്‍ത്ഥികളെ മാത്രമെ ഓര്‍മ്മ കാണു. ചില അധ്യാപകരും കുട്ടികളും തമ്മില്‍ ചില ആത്മബന്ധം ഉണ്ടാകും.. അത്തരത്തില്‍ ഒരു ബന്ധത്തിന്റെ കഥയാണ് ഇത്..
റിട്ട എഇഒ എംകെ മൊയതുമാസ്റ്ററുടെ മൃതദേഹം കണ്ടിറങ്ങിയ ജനങ്ങളില്‍ ഒരു പ്രായം ചെന്ന ആള് പറഞ്ഞു.. ‘ഇത്രയം നല്ലൊരു വിദ്യാര്‍ത്ഥിയെ ഒരു അദ്ധ്യാപകനും ഇത്രയും നല്ലൊരു അദ്ധ്യാപകനെ ഒരു വിദ്യാര്‍ത്ഥിക്കും ലഭിച്ചിട്ടുണ്ടാവില്ല..’ ആ വിദ്യാര്‍ത്ഥിയാണ് കേരലത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രികൂടി ആയ എകെ ബാലന്. മാസ്റ്ററും മന്ത്രിയും അത്രക്ക് നല്ല ബന്ധത്തിലായിരുന്നു. ഇദ്ദേഹത്തെ പോസലെ ഒരു വിദ്യാര്‍ത്ഥിയെ മറക്കാന്‍ മാസ്റ്റര്‍ക്ക് എന്നല്ല ആ വിദ്യാലയത്തിലെ മറ്റു അധ്യാപകര്‍ക്കും കഴിയില്ല എന്നും ആ മനുഷ്യന് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാത്രി 10 മണിയോടെ അധ്യാപകന് മരിച്ച വിവരം വീട്ടുകാര്‍ അടുത്ത ബന്ധുക്കളെ അറിയിക്കുന്ന കൂട്ടത്തില്‍ മന്ത്രി ബാലനെയും അറിയിച്ചു. ഉടനെ വന്നു മന്ത്രിയുടെ മറുപടി ‘എനിക്ക് എന്റെ പ്രിയപ്പെട്ട അധ്യാപകനെ അവസാനമായി ഒന്ന് കാണണം. രാവിലെ ഞാന്‍ മൊകേരി എത്തും.എന്നിട്ട് ശേഷമേ ഖബറക്കാവൂ…’ മരണ വിവരം അറിഞ്ഞ ഉടനെ മന്ത്രി മറ്റൊന്നും ആലോചിച്ചില്ല. തിരുവനന്തപുരത്തെ പരിപാടികളും മകന്റെ കല്ല്യാണം അടുത്തു വരുന്നതിന്റെ തിരക്കൊക്കെ മന്ത്രി മാറ്റിവെച്ചു. രാവിലെ എട്ട് മണിക്കുള്ള വിമാനം ബുക്ക് ചെയ്തു. 9 മണിയോടെ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തി. 11 മണിയോടെ കുറ്റ്യാടിക്കടുത്തെ മൊകേരിയിലുള്ള വീട്ടിലെത്തി. ഹെസ്ക്കൂള്‍ ക്ലാസുകളില്‍ തനിക്ക് വാരിക്കോരി നല്കിയ സ്നേഹത്തിന് മുമ്പില്‍ മന്ത്രി നിശബ്ദനായി ഏറെ നേരം ഇരുന്നു.
സ്കൂള്‍ കാലം മുതല്‍ തുടങ്ങിയ ബന്ധം അധ്യാപകന്റഎ കണ്ണ് അടയുന്ന നിമിഷം വരെയും ഉണ്ടായിരുന്നു. പത്ത് വര്‍ഷം മുമ്പ് ബാലന് വൈദ്യുതി മന്ത്രിയായി ഒരാഴ്ച കഴിഞ്ഞപ്പോള്‍ അധ്യാപകന്റെ നാടായ മോകേരി ഭാഗത്ത് കടുത്ത വോല്ട്ടേജ് ക്ഷാമം. മൊയ്തു മാസ്റ്ററുടെ തേങ്ങാകൂടയില്‍ നിന്നും സ്ഥിരം തേങ്ങ മോഷണം പോകുന്നു. വോട്ടേജില്ലാത്ത് മൂലം കള്ളന്മാരെ പിടിക്കാനും സാധിക്കുന്നില്ല. ഉടന്‍ തന്നെ മൊയ്തു മാഷ് മന്ത്രിയെ വിളിച്ചു.
‘മോനെ ഇവിടെ വോട്ടേജ് പ്രശ്നം ഉണ്ട്.. കള്ളന്മാരുടെ ശല്യം കൂടിവരുന്നു’ ഉടന്‍ തന്നെ മന്ത്രി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു കാര്യം പറഞ്ഞു.12 മണിക്കൂറിനകം മൊകേരിയില്‍ ട്രാന്‍സ്ഫോര്‍മര്‍ വെക്കണം . അപ്പോള്‍ ഉന്നത ഉദ്യോഗസ്ഥന്റെ ചോദ്യം.’നടപടി ക്രമങ്ങള്‍…’ ഉടനെ വന്നു മന്ത്രിയുടെ മറുപടി.’ട്രാന്‍സ്ഫോര്‍മര്‍ വെച്ചതിന് ശേഷം കടലാസ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കൂ… ‘
12 മണിക്കൂര്‍ കഴിഞ്ഞില്ല. ഉന്നത ഉദ്യോഗസ്ഥന്റെ മറുപടി വന്നു.സാര്‍..ട്രാന്‍സ്ഫോര്‍മര്‍ വെച്ചു. പിന്നാലെ വന്നു പ്രിയപ്പെട്ട അധ്യാപകന്റെ ഫോണ്‍ ‘അല്ല ബാലാ..പണ്ടേ നീ സ്പീഡാ…ഇത്രയും വേഗത്തില്‍ ഇതൊക്കെ നടക്കുമോ…ഏതായാലും നിന്റെ പഠനകാലത്തുള്ള മിടുക്ക് നീ ഭരണത്തിലും തുടരുക…’
എല്ലാകാലത്തും മികച്ച അധ്യാപകന് എന്ന ചോദ്യത്തിന് എകെ ബാലന് ഒറ്റ മരുപടിയേ ഉണ്ടായിരുന്നുള്ളൂ, മൊയ്തുമാഷ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണക്കില്‍ 8 മാര്‍ക്ക് മാത്രം നേടിയ ബാലന് ഒന്‍പതാം ക്ലാസില്‍ മൊയ്തുമാഷായിരുന്നു കണക്കിന്റെ മാഷ്. മാഷ് ബാലനെ വല്ലാതെ സ്വാധീനിച്ചു. ഊണിലും ഉറക്കിലും കളിയിലും എല്ലാം മൊയ്തു മാഷ് തന്നെയായിരുന്നു ബാലന്റെ ഹീറോ. അതായിരിക്കാം ഒന്‍പതാം ക്ലാസില്‍ കണക്കിന് 99 ശതമാനമായിരുന്നു മാര്‍ക്ക്. പത്തില്‍ 83 ശതമാനവും നേടി സ്ക്കൂളിലെ ടോപ്പറായി.
നാദാപുരം ഭാഗത്ത് എത്തുമ്പോഴെല്ലാം മൊയ്തുമാഷെ കാണുകയെന്നത് ബാലന്റെ സ്ഥിരം ചര്യയായിരുന്നു. കഴിഞ്ഞ വര്‍ഷം കല്ലാച്ചി ഗവ.സ്ക്കൂളിലെ പരപാടിയില്‍ മന്ത്രി ബാലന്റെ നേത്യത്വത്തില്‍ വീട്ടിലെത്തി ആദരിച്ചിരുന്നു. ബാലന്റെ നിരവധി ഫോട്ടോകള്‍ ആല്‍ബത്തില്‍ മൊയ്തു മാഷും സൂക്ഷിച്ചിരുന്നു.
Discussion about this post