ന്യൂഡല്‍ഹി: സ്ത്രീപ്രവേശനം അനുവദിച്ച ശബരിമല വിധിയിലെ പിശക് എന്താണെന്ന് ചൂണ്ടിക്കാട്ടി വാദിക്കാന്‍ ഹര്‍ജിക്കാരോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. പുന:പരിശോധനാ ഹര്‍ജിയില്‍ അഭിഭാഷകനായ പരാശരനാണ് കോടതിയില്‍ വാദം ആരംഭിച്ചത്.
മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്ന് ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരന് വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 15ാം അനുച്ഛേദ പ്രകാരം മതേതര സ്ഥാപനങ്ങള്‍ തുറന്നു കൊടുക്കാം എന്നാല്‍ മതപരമായ പൊതു സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടില്ലെന്ന് പരാശരന് വാദിച്ചു. എന്നാല്‍ താന്‍ വിധിയില്‍ പറഞ്ഞത് 15(2) നെപ്പറ്റിയെന്നു വാദത്തിനിടെ ഇടപെട്ട് ജസ്റ്റിസ് നരിമാന് സൂചിപ്പിച്ചു.
അതേസമയം, പ്രതിഷ്ഠയുടെയും വിഗ്രഹത്തിന്റെയും മേല്‍ തന്ത്രിക്ക് പ്രത്യേക അധികാരമുണ്ടെന്ന് തന്ത്രിക്ക് വേണ്ടി അഭിഭാഷകന് വാദിച്ചു. പ്രതിഷ്ഠയുടെ പ്രത്യേകത പരിഗണിച്ചാണ് ആചാരങ്ങളെന്നും തന്ത്രി പറയുന്നു.
ആകെ 55 പുനഃപരിശോധനാ ഹര്‍ജികളാണുള്ളത്. കൂടാതെ, ഹൈക്കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹരജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജികളുമുണ്ട്.
Discussion about this post