കണ്ണൂര്‍: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കാസര്‍ഗോട്ട് നിന്നും തുടങ്ങിയിരിക്കുന്ന ജനമഹായാത്ര വന്‍ പരാജയം ആകുന്നതായി റിപ്പോര്‍ട്ട്. ആളും പേരുമില്ലെന്നതിന് പുറമേ ഫണ്ടും ഇല്ലാതെ വലയുകയാണ്. ഇതുവരെ യാത്രയ്ക്ക് അനുകൂലമായ പ്രതചികരണങ്ങള് വന്നിട്ടില്ല. തുടര്‍ന്ന് കലിപ്പിലായ മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ പത്തു മണ്ഡലം കമ്മറ്റികളെ പിരിച്ചുവിട്ടു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കമ്മറ്റികള്‍ക്കാണ് പണി കിട്ടിയത്.
പത്തുദിവസത്തിനകം ഫണ്ടിലെ മുഴുവന്‍ തുകയും പിരിച്ചുനല്‍കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരാന്‍ പോകുന്ന മുല്ലപ്പള്ളി രാമചന്ദ്രന് നടത്തുന്ന യാത്ര ഫെബ്രുവരി മൂന്നാം തീയതി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. യാത്രയെ ബാധിച്ചത് ഗ്രൂപ്പുകളി തന്നെയാണെന്നാണ് വിവരം.
ആദ്യം മുതലേ മുല്ലപ്പള്ളിയുമായി അത്ര നല്ല ബന്ധത്തില്‍ അല്ലായിരുന്ന കെ സുധാകരനെ വിശ്വാസത്തിലെടുക്കാതെ ആയിരുന്നു മുല്ലപ്പള്ളി ഇപ്പോള്‍ മണ്ഡലം കമ്മറ്റികള്ക്കെതിരേ നടപടിയെടുത്തിരിക്കുന്നതെന്നും പാര്‍ട്ടിയില്‍ മുല്ലപ്പള്ളി എകാധിപതിയാകുവാന് ശ്രമിക്കുകയാണ് എന്ന വിമര്‍ശനവും എതിര്‍ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ബൂത്ത് തലം മുതല്‍ ഉള്ള നേതാക്കളെ തെരഞ്ഞെടുപ്പിന് സജ്ജരാക്കാന്‍ വേണ്ടിയാണ് യാത്ര നടത്തുന്നത്.
Discussion about this post